T20 ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിന്റെ കഷ്ടകാലം തുടരുന്നു. സൂപ്പര്‍ 12ലെ മരണഗ്രൂപ്പായ ഒന്നില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും വിന്‍ഡീസ് പരാജയം രുചിച്ചു. സൗത്താഫ്രിക്കയാണ് എട്ടു വിക്കറ്റിനു വിന്‍ഡീസിനെ തകര്‍ത്തുവിട്ടത്. സൗത്താഫ്രിക്കയുടെ ആദ്യ വിജയമാണിത്. ഇംഗ്ലണ്ടിനു പിന്നാലെ സൗത്താഫ്രിക്കയോടും തോറ്റതോടെ വിന്‍ഡീസിന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്കു തിരിച്ചടി നേരിട്ടിരിക്കുകയാണ്.